സമാനതകളില്ലാത്ത ശാസ്ത്രജ്ഞൻ: മുഖ്യമന്ത്രി
Friday, September 29, 2023 3:07 AM IST
തിരുവനന്തപുരം: കാർഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാൻ ആഗ്രഹിച്ച് മൗലികമായ കാർഷികശാസ്ത്ര സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ച, ഹരിത വിപ്ലവത്തിന്റെ പതാകാവാഹകനായിരുന്ന സമാനതകളില്ലാത്ത കാർഷിക ശാസ്ത്രജ്ഞനാണ് സ്വാമിനാഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.