കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 50 ലക്ഷവും ബിനാമി സ്വത്തും
Wednesday, September 27, 2023 6:25 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഉന്നത രാഷ്ട്രീയ ബന്ധമുള്ളവര്‍ക്കും ബാങ്കു തട്ടിപ്പില്‍ പങ്കുണ്ടെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അറസ്റ്റിലായ പി. സതീഷ്കുമാറുമായി അരവിന്ദാക്ഷന് പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്.
സതീഷ്കുമാര്‍, സഹോദരന് പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് വന്‍തുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക്ട്രാന്സ്ഫര് ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപയുടെ ഇടപാടുകള്‍ അദ്ദേഹം നടത്തി. സതീഷ്കുമാറില്നിന്നു പിടിച്ചെടുത്ത ഫോണില്‍നിന്ന് അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങള്‍ ലഭിച്ചു. അരവിന്ദാക്ഷൻ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ആദായനികുതി റിട്ടേണുകള്‍ ഉള്‍പ്പെടെ രേഖകള്‍ നല്കാന് നല്കാന് വിസമ്മതിക്കുകയും ചെയ്തു. ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സ് സ്വന്തവും ബിനാമിപേരുകളിലും 5.06 കോടി രൂപയുടെ വായ്പ തട്ടിയെടുത്തു.