കോണ്ഗ്രസുകാര്ക്ക് വേദന ഉണ്ടാക്കുന്നതൊന്നും ചെയ്യില്ല: വി.ഡി. സതീശൻ
Tuesday, September 26, 2023 6:15 AM IST
മലപ്പുറം: ഒരു കോണ്ഗ്രസുകാരനും വേദന ഉണ്ടാക്കുന്നതൊന്നും താൻ ചെയ്യില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മലപ്പുറത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകർക്ക് അക്കാര്യം താൻ ഉറപ്പു നൽകുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിക്കുന്നതിനെ ചൊല്ലി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും തമ്മിലുണ്ടായ തർക്കം കോണ്ഗ്രസിന് നാണക്കേടുണ്ടാക്കിയെന്ന പ്രചാരണങ്ങളോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.