ഡോ. വന്ദന ദാസിന്റെ മരണം: ഹര്‍ജി മാറ്റി
Tuesday, September 26, 2023 6:15 AM IST
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഒക്ടോബര്‍ മൂന്നിലേക്കു മാറ്റി.
മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും ടി. വസന്തകുമാരിയും നല്കിയ ഹര്‍ജി ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു പരിഗണിക്കുന്നത്. മേയ് പത്തിനു രാത്രിയിലാണ് ഡോ. വന്ദന കുത്തേറ്റു മരിച്ചത്. പോലീസ് മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി അക്രമാസക്തനായതിനെത്തുടര്‍ന്ന് കത്രികയുപയോഗിച്ചു വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വന്ദനയ്ക്കു സംരക്ഷണം നല്കുന്നതില് പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.