തേങ്ങയിടാൻ കയറിയയാൾ ഏണി തെന്നി ഗേറ്റിന് മുകളിലെ കൂർത്ത കമ്പിയിൽ വീണു മരിച്ചു
Tuesday, September 26, 2023 4:55 AM IST
മാവേലിക്കര: തേങ്ങയിടാൻ എണി ചാരി തെങ്ങിൽ കയറിയ ആൾ ഏണി തെന്നി വീണ് ഗേറ്റിന് മുകളിലെ കൂർത്ത കമ്പി കുത്തിക്കയറി മരിച്ചു. തഴക്കര കുന്നം വിഷ്ണുഭവനിൽ വിജയകുമാർ (വിജയൻ പിള്ള - 58) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11നാണ് സംഭവം വിജയകുമാറിന്റെ വീടിന് സമീപത്തെ വീട്ടുകാരുടെ ആവശ്യപ്രകാരം തേങ്ങയിട്ടു നൽകാൻ ഏണി ചാരി തെങ്ങിൽ കയറിയതാണ്. തെന്നിമാറിയ ഏണിയിൽ നിന്ന് വീടിന്റെ ഗേറ്റിലേക്ക് വീണ വിജയകുമാറിന്റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളച്ചു കയറി.
ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ആംബുലൻസ് വിളിച്ചു വരുത്തി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഉഷ.മക്കൾ: വിജയലക്ഷ്മി, വിഷ്ണു. മരുമകൻ: മഞ്ജേഷ് കുമാർ.