സ്പെഷല്‍ ഒളിമ്പിക്സ് കായികതാരങ്ങളെ അനുമോദിക്കും
Friday, September 22, 2023 5:15 AM IST
കൊച്ചി: ജര്‍മനിയില്‍ നടന്ന ലോക സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും കരസ്ഥമാക്കിയ 24 കായികതാരങ്ങളെയും പരിശീലകരെയും ആദരിക്കും. പേരന്റ്സ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്ഡി (പിഎഐഡി)ന്റെ നേതൃത്വത്തില്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് എറണാകുളം ടൗണ്‍ ഹാളിലാണു ചടങ്ങ്.
കായികമന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കെ.എം. ജോര്‍ജ്, ബേബി തോമസ്, മുഹമ്മദ് അസ്ലം, അബൂബക്കര്‍, ബോബി ബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.