കേരള കാത്തലിക് നഴ്സസ് ഗില്‍ഡ് സംഗമം
Thursday, September 21, 2023 12:29 AM IST
കൊച്ചി: കേരള കാത്തലിക് നഴ്സസ് ഗില്‍ഡ് സംഗമം പാലാരിവട്ടം പിഒസിയില്‍ നടന്നു. വിവിധ രൂപതകളിലെ സ്ഥാപനങ്ങളില്‍നിന്നുള്ള നഴ്സിംഗ് സൂപ്രണ്ടുമാര്‍, ചീഫ് നഴ്സിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെസിബിസി ഹെല്‍ത്ത് കമ്മീഷന് ചെയര്മാന് ആർച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഗില്‍ഡ് സ്റ്റേറ്റ് എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.
ദീപിക കൊച്ചി റെസിഡന്റ് മാനേജര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഫാ. സിജു ജോസഫ് പാലിയത്തറ, ഗില്‍ഡ് സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റര്‍ പി.എസ്. സോണിയ, സെക്രട്ടറി ജോസി കെ. ജോര്‍ജ്, ലിന്‍സി ജോണ്‍സ്, സിസ്റ്റര്‍ ബെറ്റ്സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ലിറ്റി വര്‍ഗീസ് ക്ലാസ് നയിച്ചു.
നഴ്സിംഗ് മേഖലയില്‍ മികവ് തെളിയിച്ച ജിന്‍സി സെബാസ്റ്റ്യന്‍ (കാരിത്താസ്), ജാന്‍സി മാത്യു (എല്‍എല്‍എം), സുനി സാല്‍വി (എംഎജിഐ), ടി.സി. ഉഷ (കണ്ണൂര്‍ ഗവ. മെഡി. കോളജ്), ഫിലോമിന സ്റ്റാന്‍ലി (ഹോളി ക്രോസ്) എന്നിവരെ സിഎന്‍ജിഐ ബെസ്റ്റ് നഴ്സ് പുരസ്കാരം നല്കി ആദരിച്ചു.