നഴ്സിംഗ് മേഖലയില്‍ വന്‍ സീറ്റ് വര്‍ധന; ഡിഗ്രി സീറ്റുകള്‍ പതിനായിരം കവിഞ്ഞു
Wednesday, September 20, 2023 12:30 AM IST
തൃശൂർ: 2023-24 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍, പൊതുമേഖല, സ്വാശ്രയ മേഖലകളിലായി 820 നഴ്സിംഗ് സീറ്റുകള്‍കൂടി വര്‍ധിപ്പിക്കാന്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു.138 നഴ്സിംഗ് കോളജുകളിലായി 9,204 സീറ്റുകളാണ് നിലവിലുള്ളത്.
സര്‍ക്കാര്‍, സർക്കാർ നിയന്ത്രിത മേഖലകളിലെ ആറു വീതം പുതിയ നഴ്സിംഗ് കോളജുകളും ഒരു സ്വാശ്രയ കോളജും ഒരു സ്വാശ്രയ കോളജിലെ സീറ്റുവര്ധനയും ഉള്‍പ്പെടെ ആകെ 820 സീറ്റുകളാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.
പരിശോധനാകമ്മിറ്റി ചൂണ്ടിക്കാട്ടിയ കുറവുകള്‍ എത്രയും വേഗം പരിഹരിക്കാമെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍, വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് 14 കോളജുകളിലായി 820 സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ നഴ്സിംഗ് മേഖലയിലെ സീറ്റുകള്‍ 10,024 ആയി.