സിസ്റ്റർ ഡോ. ആർദ്ര കെസിഎംഎസ് പ്രസിഡന്റ്
Thursday, June 8, 2023 2:42 AM IST
കൊച്ചി: സന്യസ്ത സമൂഹങ്ങളുടെ ഏകോപനവേദിയായ കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി സിസ്റ്റർ ഡോ. ആർദ്ര തെരഞ്ഞെടുക്കപ്പെട്ടു.
ക്രിസ്ത്വാനുകരണ സന്യാസിനീ സമൂഹം(എസ്ഐസി) സുപ്പീരിയർ ജനറലാണ് സിസ്റ്റർ ആർദ്ര.
റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ ഒസിഡിയാണു വൈസ് പ്രസിഡന്റ്. ഫാ. ജോസ് അയ്യങ്കനാൽ എംഎസ്ടി, ബ്രദർ വർഗീസ് മഞ്ഞളി സിഎസ്ടി, സിസ്റ്റർ മരിയ ആന്റോ സിഎംസി, സിസ്റ്റർ ലിസി സിടിസി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.