ശനിയാഴ്ചയിലെ ആദ്യ സ്കൂൾ പ്രവൃത്തി ദിനം നാളെ
Friday, June 2, 2023 1:07 AM IST
തിരുവനന്തപുരം: ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തിദിനമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ പ്രവൃത്തിദിനം നാളെയാണ്. ഇന്നലെ പുറത്തിറക്കിയ പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് നാളെ സ്കൂളുകൾ പ്രവർത്തിക്കും.
കുട്ടികളുടെ ഏകീകൃത കണക്കെടുപ്പ് ഏഴിനാകും നടക്കുക. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിനത്തിലാണ് കുട്ടികളുടെ തലയെണ്ണൽ. അധ്യാപകതസ്തികകൾ നിർണയിക്കുന്നത് കുട്ടികളുടെ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്.
ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കുന്നതിനെതിരേ അധ്യാപക സംഘടനകൾ രംഗത്തിറങ്ങിയ സാഹചര്യത്തിൽ 12 ശനിയാഴ്ചകൾ മാത്രമാണ് ഈ അധ്യയനവർഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക.