കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ അക്രമം; യുവാവിന് ഗുരുതര പരിക്ക്
Sunday, May 28, 2023 2:59 AM IST
താമരശേരി: കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്ക്. അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന് റിജേഷ് (35) നാണു പരിക്കേറ്റത്.
റിജേഷിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും വയറിനുമാണു കാട്ടുപോത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ എട്ടോടെ അച്ഛനൊപ്പം റബര്‍ ടാപ്പിംഗിനു പോയതായിരുന്നു. ഈ സമയത്താണ് കാട്ടുപോത്ത് റിജേഷിനെ ആക്രമിച്ചത്.