അയിരൂർ സ്റ്റേഷൻ ചുമതലയുണ്ടായിരിക്കേ പോക്സോ കേസിലെ പ്രതി ഒളിവിലിരിക്കേ വിദേശത്തേയ്ക്കു കടന്നിരുന്നു. ഇയാളെ പിന്നീട് വിദേശത്തു നിന്നു വരുത്തി കേസിൽ നിന്നു രക്ഷപ്പെടുത്താൻ നാലു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ, 50,000 രൂപ ഇയാൾ കൈക്കൂലി ഇനത്തിൽ സിഐയ്ക്കു നൽകി. രാത്രിയിൽ താമസ സ്ഥലത്തു കൊണ്ടുപോയി സ്വവർഗ ലൈംഗികതയ്ക്കു വിധേയനാക്കിയതായാണു പരാതി.
അടുത്ത ദിവസം രാവിലെ പ്രതിയെ പോക്സോ കേസിൽ സിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് പോക്സോ കേസിലെ പ്രതി സിഐയ്ക്കെതിരേ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റൂറൽ എസ്പിയുടെ റിപ്പോർട്ട് പ്രകാരം സിഐയെ സസ്പെൻഡ് ചെയ്തിരുന്നു.