ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു
Sunday, April 2, 2023 1:04 AM IST
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു.
നിലവിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ആയ അദ്ദേഹത്തെ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലർ ആയി ഗവർണർ നിയമിച്ചത് വെള്ളിയാഴ്ചയാണ്.
ഏറ്റെടുത്തിരിക്കുന്നത് അധിക ചുമതലയാണെന്നും സാങ്കേതിക സർവകലാശാലയിൽ സ്ഥിരം വിസിയെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.