ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ച് അവാർഡ് തുകകൾ കൈപ്പറ്റരുതെന്നു നിർദേശം
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നോ വ്യക്തികളിൽനിന്നോ ചട്ടം ലംഘിച്ച് അവാർഡ് തുകകൾ കൈപ്പറ്റരുതെന്നു ചീഫ് സെക്രട്ടറിയുടെ നിർദേശം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ പൊതുഭരണ വകുപ്പു വഴി മാത്രം അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കണം.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നൽകി പല ഉദ്യോഗസ്ഥരും അവാർഡുകൾ വാങ്ങുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ അവാർഡുകൾ വാങ്ങുന്നത് ഗുരുതര ചട്ടലംഘനമായി കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കും. നേരിട്ടു പാരിതോഷികം സ്വീകരിക്കുന്നതും അച്ചടക്ക ലംഘനമാണെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശിച്ചു.