മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ക്ഷയരോഗ ചികിത്സയ്‌ക്ക് സ്‌റ്റെപ്‌സ് സെന്‍റർ
Saturday, March 25, 2023 1:03 AM IST
പാ​ലാ: പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ക്ഷ​യ​രോ​ഗ ചി​കി​ത്സ​യ്ക്കാ​യി​സ്റ്റെ​പ്‌​സ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. ജി​ല്ലാ ക്ഷ​യ​രോ​ഗ ചി​കി​ത്സാ​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന സി​സ്റ്റം ഫോ​ര്‍ ടി.​ബി എ​ലി​മി​നേ​ഷ​ന്‍ ഇ​ന്‍ പ്രൈ​വ​റ്റ് സെ​ക‌്ട​ര്‍ പ​ദ്ധ​തി ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ലെ​ പ​ള്‍മ​നോ​ള​ജി​സ്റ്റ് ഡോ. ​ഷി​നോ​ബി കു​ര്യ​നും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റിമാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ലും ചേ​ര്‍ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ പ​ള്‍മ​നോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍മാ​രാ​യ ഡോ. ​ജെ​യ്‌​സി തോ​മ​സ്, ഡോ. ​രാ​ജ്കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.