നിയമസഭാ സമ്മേളനം 30 വരെ
Tuesday, March 21, 2023 1:46 AM IST
തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭാ നടപടികൾ സ്തംഭിപ്പിക്കുന്നതു തുടരുന്നതിനിടയിലും നേരത്തേ നിശ്ചയിച്ചതനുസരിച്ച് മാർച്ച് 30 വരെ നിയമസഭാ സമ്മേളനം തുടരാൻ കാര്യോപദേശക സമിതി യോഗത്തിൽ ധാരണയായി.
പ്രതിപക്ഷകക്ഷി നേതാക്കളുടെ അഭാവത്തിൽ ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണു തീരുമാനം. സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്ന കേരള പൊതുജനാരോഗ്യ ബിൽ 29ന് ചർച്ച ചെയ്തു പാസാക്കും. ധനാഭ്യർഥന ചർച്ച രണ്ടു ദിവസംകൂടി തുടരും. ധനകാര്യബില്ലുകളുടെ അവതരണം 23നു നടക്കും.