ലൈഫ് മിഷന് കോഴ സന്തോഷ് ഈപ്പന് അറസ്റ്റില്‍
Tuesday, March 21, 2023 1:46 AM IST
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവനപദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു നടന്ന കള്ളപ്പണ ഇടപാടില്‍ സന്തോഷ് ഈപ്പനെ ഇഡി ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ലൈഫ്മിഷന് പദ്ധതിയില്‍ സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇഡിയുടെ ആരോപണം. ലൈഫ് മിഷന് പദ്ധതിക്കായി സംഭാവന നല്കിയ 20 കോടി രൂപയില്‍ 4.5 കോടി രൂപ ഡോളറാക്കി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതു സന്തോഷ് ഈപ്പനാണെന്നാണ് ഇഡി ആരോപിക്കുന്നത്.