ബൈക്കുകൾ കൂട്ടിയിടിച്ചു എംബിബിഎസ് വിദ്യാർഥിനി മരിച്ചു
Tuesday, March 21, 2023 1:09 AM IST
പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണയ്ക്കടുത്തു തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ പുന്നപ്ര പറവൂർ പുന്ത്രേശേരിൽ നിക്സന്റെ മകൾ അൽഫോൻസ (സ്നേഹ മോൾ-22) യാണ് മരിച്ചത്.
സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിനെ(21) പരിക്കുകളോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.50നു ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.
ഇരുവരും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ്. നിർമലയാണ് അൽഫോൻസയുടെ മാതാവ്. സംസ്കാരം ഇന്നു രാവിലെ 11ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ.