വിദ്യാലയങ്ങളെ ബ്രെയിൻ ഫാക്ടറികളാക്കി മാറ്റണം: ജോസ് കെ. മാണി
Monday, March 20, 2023 4:22 AM IST
കോട്ടയം: ഏറ്റവും മികച്ച തൊഴിലവസരങ്ങളിൽ എത്തിച്ചേരാൻ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരെ പ്രാപ്തരാക്കുംവിധം മികച്ച ക്ലാസ് മുറികളൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങളെ ബ്രെയിൻ ഫാക്ടറികളാക്കി മാറ്റണമെന്നു കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
കെഎസ്സി-എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, ജോർജ്കുട്ടി അഗസ്തി, സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, മാലേത്ത് പ്രതാപചന്ദ്രൻ, സണ്ണി വടക്കേമുളഞ്ഞിനാൽ, അലക്സാണ്ടർ കുതിരവേലി, അമൽ ചാമക്കാല, വിന്നി വിൽസൺ, ആർ. രഞ്ജിത, അഖിൽ ജോർജ്, അഖിൽ മാടക്കൽ, ആദർശ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.