ക്ലസ്റ്റർ മീറ്റിംഗ് തിയതി മാറ്റം പ്രാക്ടിക്കൽ പരീക്ഷകളുടെ താളംതെറ്റിക്കും: എ എച്ച് എസ് ടി എ പ്രിൻസിപ്പൽ ഫോറം
Saturday, February 4, 2023 4:45 AM IST
തിരുവനന്തപുരം: 10നു നിശ്ചയിച്ച അധ്യാപക പരിശീലന പരിപാടി 8 ലേക്ക് മുന്നോട്ട് മാറ്റി നിശ്ചയിച്ചത് നടന്നുകൊണ്ടിരിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളെ അവതാളത്തിലാക്കുമെന്ന് എ എച്ച് എസ് ടി എ പ്രിൻസിപ്പൽ ഫോറം. വിദ്യാർഥികൾക്കും അധ്യാപകർക്കും ഓരോ വിദ്യാലയത്തിന്റെയും മുഖ്യ പരീക്ഷാ മേധാവികളായ പ്രിൻസിപ്പൽമാർക്കും ഒട്ടേറെ വിഷമതകൾ ഉണ്ടാക്കുന്ന തീരുമാനം പിൻവലിച്ച് 10 ന് തന്നെ ക്ലസ്റ്ററുകൾ നടത്തണമെന്ന് ഫോറത്തിന്റെ അടിയന്തിര യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
എഎച്ച്എസ്ടിഎ പ്രിൻസിപ്പൽ ഫോറം സംസ്ഥാന ചെയർമാൻ സന്തോഷ് ടി ഇമ്മട്ടി അധ്യക്ഷനായ യോഗത്തിൽ എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡണ്ട് ആർ അരുണ്‍കുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, ട്രഷറർ കെ എ വർഗീസ്, പ്രിൻസിപ്പൽ ഫോറം സംസ്ഥാന കണ്‍വീനർ മഹേഷ് കെ. ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു