കെ.എം. മാണിയുടെ 90-ാം ജന്മദിനം ആഘോഷിച്ചു
Tuesday, January 31, 2023 12:46 AM IST
കോട്ടയം: പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയുമെന്ന നിലയില്‍ സമൂഹത്തെ സ്വാധീനിച്ച രാഷ്ട്രീയ കുലപതിയായിരുന്നു കെ.എം. മാണിയെന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം സ്വാമി ജ്ഞാനതപസ്വി.
കെ.എം. മാണിയുടെ 90-ാം ജന്മദിനത്തോട് അനുബന്ധിച്ച് സംസ്ഥാനവ്യാപകമായി കേരള കോണ്‍ഗ്രസ് എം ആഭിമുഖ്യത്തില്‍ നടന്ന കാരുണ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം നവജീവന്‍ ട്രസ്റ്റ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗുരുരത്നം സ്വാമി ജ്ഞാനതപസ്വി.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷതവഹിച്ചു. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം തിരുനക്കര പുത്തന്‍പള്ളി ഇമാം താഹാ മൗലവി, നവജീവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ്, നവജീവന്‍ നിവാസികളുടെ പ്രതിനിധി പ്രസന്നന്, കേരള കോണ്‍ഗ്രസ്- എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, ജനറല്‍ സെക്രട്ടറി സണ്ണി തെക്കേടം എന്നിവര്‍ പ്രസംഗിച്ചു. നവജീവന്‍ നിവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കെ.എം. മാണിയുടെ ജന്മദിനം ആചരിച്ചത്.
സംസ്ഥാന വ്യപകമായി 90 കേന്ദ്രങ്ങളില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കാരുണ്യദിനാചരണം സംഘടിപ്പിച്ചു.