ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: പ്രോ ലൈഫ്
Friday, October 7, 2022 12:50 AM IST
കൊച്ചി: ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാൻ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്നു പ്രോ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
സമൂഹത്തിനു തളര്‍ച്ച നേരിടുമ്പോള്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. സീറോ മലബാര്‍സഭയുടെ വിവിധ തലങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാമിലി, ലൈറ്റി ആന്‍ഡ് ലൈഫ് കമ്മീഷന് നേതൃത്വം നല്‍കുന്നുണ്ട്.
ലഹരിക്കുമെതിരേ സഭയിലും സമൂഹത്തിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന കര്‍മ പദ്ധതികള്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചു കഴിഞ്ഞെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.