ബി​രു​ദ വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ല്‍ മു​ങ്ങിമ​രി​ച്ചു
ബി​രു​ദ വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ല്‍  മു​ങ്ങിമ​രി​ച്ചു
Monday, October 3, 2022 2:55 AM IST
ചേ​​ര്‍​ത്ത​​ല: ബി​രു​ദ​വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പ​​ട്ട​​ണ​​ക്കാ​​ട് അ​​ന്ധ​​കാ​​ര​​ന​​ഴി ക​​ല്ലു​​പു​​ര​​യ്ക്ക​​ല്‍ ജീ​​വ​​ന്‍റെ മ​​ക​​ന്‍ ജി​​ഷ്ണു(17)​വാ​ണ് മ​രി​ച്ച​ത്. ത​​ണ്ണീ​​ര്‍​മു​​ക്കം മു​​ട്ട​​ത്തി​​പ്പ​​റ​​മ്പ് ക​​ണ്ണ​​ങ്ക​​ര ക​​വ​​ല​​യ്ക്കു സ​​മീ​​പ​​ത്തെ പെ​​രും​​കു​​ള​​ത്തി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ 11ഓ​​ടെ​​യാ​​ണ് അ​​പ​​ക​​ടം.

പു​​ത്ത​​ന​​ങ്ങാ​​ടി​​യി​​ലെ അ​​മ്മ വീ​​ട്ടി​​ലെ​​ത്തി​​യ ജി​​ഷ്ണു ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം അ​​ക​​ലെ​​യു​​ള്ള പെ​​രും​​കു​​ള​​ത്തി​​ല്‍ സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം കു​​ളി​​ക്കാ​​നി​​റ​​ങ്ങു​ക​യാ​യി​രു​ന്നു. മു​​ങ്ങി​​ത്താ​​ണ ജി​​ഷ്ണു​​വി​​നെ പ​​രി​​സ​​ര​​വാ​​സി​​ക​​ളും മ​​റ്റും ചേ​​ര്‍​ന്നു ക​​ര​യ്​​ക്കെ​​ടു​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ചേ​​ര്‍​ത്ത​​ല ശ്രീ​​നാ​​രാ​​യ​​ണ​ഗു​​രു കോ​​ള​​ജി​​ലെ ഒ​​ന്നാം വ​​ര്‍​ഷ ബി​​രു​​ദ കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ് വി​​ദ്യാ​​ര്‍​ഥി​​യാ​​ണ്. അ​​മ്മ: ജീ​​വ. സ​​ഹോ​​ദ​​ര​​ന്‍: ജി​​തി​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.