ലഹരിവിരുദ്ധ കാന്പയിൻ ഞായറാഴ്ച വേണമെന്നു സർക്കാർ വാശി പിടിക്കരുതെന്നു പ്രതിപക്ഷനേതാവ്
Sunday, October 2, 2022 1:09 AM IST
കൊച്ചി: ലഹരിവിരുദ്ധ കാമ്പയിന് ഞായറാഴ്ച നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കേണ്ട കാര്യമില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഇന്നു നടത്തണമെന്ന് വാശി പിടിച്ചിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. അവര്‍ വിദേശത്തേക്കു പോകുകയാണ്.
ഞായറാഴ്ച തന്നെ തുടങ്ങണം എന്ന വാശിയിലാണെങ്കില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇവിടെത്തന്നെ നില്‍ക്കണമായിരുന്നു. ക്ലാസ് ഇല്ലാത്ത ദിവസമല്ല കാമ്പയിന് നടത്തേണ്ടത്. ദുര്‍വാശികാട്ടി വിവാദമുണ്ടാക്കേണ്ട കാര്യമില്ല. പ്രതിപക്ഷം ഈ കാമ്പയിന് എതിരല്ല. വിഷയം നിയമസഭയില്‍ കൊണ്ടുവന്നതു തന്നെ പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.