തൊഴിൽ രീതി പഠിക്കാൻ കെഎസ്ആർടിസി സംഘം കർണാടകയിലേക്ക്
Friday, September 30, 2022 2:42 AM IST
തിരുവനന്തപുരം: കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ നടപ്പാക്കി വിജയിപ്പിച്ച തൊഴിൽ രീതി പഠിക്കാൻ തൊഴിലാളി നേതാക്കൾ അടങ്ങിയ കെഎസ്ആർടിസി സംഘം കർണാടകയിലേക്ക്. അവിടെ തൊഴിലാളികൾ എത്തരത്തിലാണ് ജോലി ചെയ്യുന്നത് എന്നു കണ്ടു പഠിക്കുകയാണ് ലക്ഷ്യം.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനത്തെ തൊഴിലാളി സംഘടകൾ എതിർക്കുന്ന പശ്ചാത്തലത്തിലാണ് സംഘടനാ പ്രതിനിധികളെ കൂടി ഒപ്പം കൂട്ടുന്നതിനു കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചത്.