ബധിര വിദ്യാര്‍ഥികള്‍ക്കായി എയ്ഡഡ് കോളജ്: രണ്ടു മാസത്തിനകം തീരുമാനം എടുക്കണം: ഹൈക്കോടതി
Tuesday, August 9, 2022 1:09 AM IST
കൊച്ചി: ബധിര വിദ്യാര്‍ഥികള്‍ക്കായി എയ്ഡഡ് കോളജ് തുടങ്ങാന്‍ അനുമതി തേടി ആലുവയിലെ സേക്രഡ് ഹാര്‍ട്ട് ക്ലാരിസ് പ്രോവിന്‍സ് ചാരിറ്റബിള്‍ സൊസൈറ്റി നല്കിയ അപേക്ഷ സര്‍ക്കാര്‍ വീണ്ടും പരിഗണിച്ച് രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ അനുമതി നല്കിയാല് എംജി സര്‍വകലാശാല കോളജ് തുടങ്ങാനുള്ള അപേക്ഷ പരിഗണിച്ച് ഉടൻ ഉത്തരവിറക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
ബധിര വിദ്യാര്‍ഥികള്‍ക്കു വേണ്ടി കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദ കോഴ്സുള്ള കോളജ് തുടങ്ങാന്‍ ഹര്‍ജിക്കാര്‍ എന്‍ഒസിക്കു വേണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും പുതിയ എയ്ഡഡ് കോളജുകള്‍ക്കു അനുമതി നല്‍കേണ്ടെന്ന നയതീരുമാനം ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. ഇതിനെതിരേ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.