സാരഥി ആനിമേറ്റേഴ്സ് സംഗമം നടത്തി
Thursday, June 30, 2022 1:00 AM IST
അങ്കമാലി: ഓട്ടോത്തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘സാരഥി’യുടെ അഖില കേരള ആനിമേറ്റേഴ്സ് സംഗമം അങ്കമാലി കരയാംപറമ്പിലെ സാരഥി സംസ്ഥാന ഓഫീസില്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപക ഡയറക്ടറും തൃശൂര്‍ വെട്ടുകാട് സ്നേഹാശ്രമം ഡയറക്ടറുമായ ഫാ. വര്‍ഗീസ് കരിപ്പേരി ക്ലാസ് നയിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. സിന്റോ തൊറയന്‍, ട്രസ്റ്റ് അംഗം ഫാ. ഫ്രാന്‍സിസ് കൊടിയന്‍, എസ്എച്ച് ജനറല്‍ സോഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസ് പുളിക്കല്‍, ജിലോ കല്ലറയ്ക്കല്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി സിസ്റ്റര്‍ സിസ്മി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആറു വര്‍ഷത്തെ സേവനത്തിനുശേഷം സാരഥി നാഷണല്‍ ഡയറക്ടറായും സോണല്‍ ഡയറക്ടറായും മാറിപ്പോകുന്ന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്തിന് യാത്രയയപ്പ് നല്കി. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.