ജാമ്യം കിട്ടിയത് ദൈവം തന്ന അവസരം: ഫാ. കോട്ടൂര്‍
Sunday, June 26, 2022 12:18 AM IST
കൊച്ചി: അഭയക്കേസില്‍ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ജയില്‍മോചിതനായ ഫാ. തോമസ് കോട്ടൂര്‍. അഭയക്കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കൊച്ചി സിബിഐ ഓഫീസില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു പ്രതികരണം. എല്ലാം കോടതി നോക്കിക്കോളും. തനിക്കൊന്നും അറിയില്ല. കര്‍ത്താവാണ് എന്റെ ഇടയൻ. തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം ലഭിച്ച സിസ്റ്റര്‍ സെഫിയും സിബിഐ കോടതിയില്‍ എത്തിയിരുന്നു. അഡ്വ. തോമസ് ആനക്കല്ലുങ്കലിനൊപ്പമാണ് സിസ്റ്റര്‍ സെഫി എത്തിയത്. അഡ്വ. തോമസ് ഏബ്രഹാം ഫാ. തോമസ് കോട്ടൂരിനുവേണ്ടി ഹാജരായി.