‘വികസനം പറയാനില്ലാത്തതിനാൽ മുഖ്യമന്ത്രി വര്‍ഗീയത പറയുന്നു’
Sunday, May 29, 2022 12:59 AM IST
കൊച്ചി: വികസനമൊന്നും പറയാനില്ലാത്തതിനാല്‍ മുഖ്യമന്ത്രി തൃക്കാക്കരയില്‍ വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പി.സി. ജോര്‍ജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രമേ മുഖ്യമന്ത്രിക്ക് പ്രശ്നമുള്ളൂ.രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അപവാദ പ്രചരണം നടത്തിയിട്ടുള്ളത് സിപിഎമ്മുകാരാണെന്നും വി. മുരളീധരന് പറഞ്ഞു.