പോള്‍ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന്
Sunday, May 29, 2022 12:58 AM IST
കൊച്ചി: 2018 ജനുവരിയില്‍ നെയ്യാറ്റിന്‍കര രൂപതയിലെ ബോണക്കാട് കുരിശുമലയിലുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയിലിരിക്കെ മരിച്ച പോള്‍ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അവരുടെ ചികിത്സാചെലവുകള്‍ ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.