എസ്ഡിജെപിയുടെ പിന്തുണ ഉമ തോമസിന്
Friday, May 27, 2022 1:22 AM IST
തൃശൂർ: തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ ഉമ തോമസിനു പരിപൂർണ പിന്തുണ നൽകാൻ എസ്ഡിജെപി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇടതുപക്ഷവും വലതുപക്ഷവും ഭൂമാഫിയകളും റിയൽ എസ്റ്റേറ്റ് മുതലാളിമാരും ചേർന്നു ജനങ്ങളെ കൊള്ളയടിക്കുകയാണ്.
വന്പൻ സാന്പത്തിക തകർച്ച നേരിടുന്ന കേരളത്തെ രക്ഷിക്കാൻ ആർക്കും കഴിയാത്ത സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നതെന്ന് എസ്ഡിജെപി സംസ്ഥാന പ്രസിഡന്റ പി.സത്യനാഥനും ജനറൽ സെക്രട്ടറി കെ.കെ.എസ്. നായരും അഭിപ്രായപ്പെട്ടു.