മഴക്കാലപൂർവ ശുചീകരണം: വാർഡുകൾക്ക് 30,000 രൂപ വരെ ചെലവഴിക്കാം
Wednesday, May 25, 2022 2:18 AM IST
തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ ക്യാന്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വാർഡുകളിൽ ചെലവാക്കാനുള്ള തുക ഉയർത്തിയതായി മന്ത്രി എം. വി. ഗോവിന്ദൻ അറിയിച്ചു.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒരു വാർഡിന് 30,000 രൂപവരെ ചെലവിടാം. ഇതിൽ ശുചിത്വ മിഷന്റെ വിഹിതം 10,000 രൂപയും എൻഎച്ച്എം വിഹിതം 10,000 രൂപയും തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ട് വിഹിതം 10,000 രൂപയും ആയി നിജപ്പെടുത്തി.
കോർപറേഷൻ വാർഡിൽ 40,000 രൂപ ചെലവഴിക്കാം. ഇതിൽ ശുചിത്വ മിഷൻ വിഹിതം 20,000 രൂപയായിരിക്കും. എൻഎച്ച്എം, തനത് ഫണ്ട് വിഹിതം 10,000 രൂപയായും നിശ്ചയിച്ചു.