കുസാറ്റ് എംബിഎ പ്രവേശനം 25 വരെ അപേക്ഷിക്കാം
Sunday, May 22, 2022 11:25 PM IST
കളമശേരി: മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല പരീക്ഷയായ സിമാറ്റ് 2022 സ്കോര്‍ കൈവശമുള്ള വിദ്യാർഥികള്‍ക്കു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഐഐഎമ്മുകള്‍ നടത്തുന്ന ക്യാറ്റ് 2021 എഴുതിയവര്‍ക്കും, 2022 മേയില്‍ നടക്കുന്ന കെമാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://adm issions.cusa t.ac.in/ എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. മെയ് 25 വരെ പോര്‍ട്ടലില്‍ അപേക്ഷകള്‍ സ്വീകരിക്കും.