സ്വകാര്യാശുപത്രികൾ 50% കിടക്കകൾ മാറ്റിവയ്ക്കണം
Sunday, January 23, 2022 1:30 AM IST
തിരുവനന്തപുരം: സ്വകാര്യാശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റർ എന്നിവയുൾപ്പെടെ കോവിഡ് ചികിത്സയിലുള്ളവരുടെയും മറ്റസുഖങ്ങളുള്ളവരുടെയും ദൈനംദിന കണക്കുകൾ സ്വകാര്യ ആശുപത്രികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർബന്ധമായും കൈമാറണം.
സംസ്ഥാന റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ (ആർആർടി) പ്രതിദിന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.