ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ് ശൂന്യം: ഇ.പി. ജയരാജൻ
Thursday, January 20, 2022 1:42 AM IST
കണ്ണൂർ: മുസ്ലിം ലീഗിന്റെ തുണയില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ശൂന്യമാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.
ലീഗിന്റെ പിൻബലമില്ലെങ്കിൽ കേരളത്തിലെ ഒറ്റ നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് ജയിക്കില്ല. ലീഗാകട്ടെ ജമാ അത്തെ ഇസ്ലാമിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എന്തും വിളിച്ചുപറയുന്നവരുടെ കൂട്ടമായി കോൺഗ്രസ് നേതൃത്വം മാറി. കോൺഗ്രസിന്റെ നിലവാരമില്ലായ്മയാണ് ഈ അഭിപ്രായപ്രകടനങ്ങളിലൂടെ വെളിവാകുന്നത്. അതിനാൽ കോൺഗ്രസ് നേതാക്കളുടെ അപക്വമായ അഭിപ്രായങ്ങൾക്കു മറുപടിയില്ല.
കോൺഗ്രസ് രാഷ്ട്രീയം ചർച്ച ചെയ്താൽ അതിനോടു പ്രതികരിക്കാമെന്നും ജയരാജൻ പറഞ്ഞു.