സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 35.27%, 28,481 പേർക്കു കോവിഡ്
Wednesday, January 19, 2022 1:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 28,481 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.27 ശതമാനമായി ഉയർന്നു. 80,740 സാന്പിളുകളാണു പരിശോധിച്ചത്. 7,303 പേർ രോഗമുക്തി നേടി. 1,42,512 പേരാണു നിലവിൽ ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഏഴായിരത്തോളം പേർക്കാണ്.
ഇന്നലെ 39 മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ 83 മുൻ മരണങ്ങൾ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 51,026 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 6,911, എറണാകുളം 4,013, കോഴിക്കോട് 2,967, തൃശൂർ 2,622, കോട്ടയം 1,758, കൊല്ലം 1,604, പാലക്കാട് 1,546, മലപ്പുറം 1,375, പത്തനംതിട്ട 1,328, കണ്ണൂർ 1,170, ആലപ്പുഴ 1,087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525.