ജനങ്ങളുടെ സുരക്ഷയും ജീവന്റെ സംരക്ഷണവുമാണ് സഭയുടെ കാഴ്ചപ്പാട്: മാർ ജോണ് നെല്ലിക്കുന്നേൽ
Sunday, December 5, 2021 12:31 AM IST
ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ് നെല്ലിക്കുന്നേൽ. ജനങ്ങളുടെ സുരക്ഷയും ജീവന്റെ സംരക്ഷണവുമാണ് സഭയുടെ ദൗത്യം.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തുന്ന ഉപവാസസമരം കാലിക പ്രാധാന്യമുള്ളതാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന 24 മണിക്കൂർ ഉപവാസസമരവേദിയിൽ എത്തി സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.