വിപിഎസ് ലേക്ഷോറിന്റെ സേവനങ്ങള്‍ ഇനി വാട്സ്ആപ് വഴിയും
Tuesday, November 30, 2021 12:34 AM IST
കൊച്ചി: വാട്സ്ആപ് വഴി സേവനങ്ങള്‍ നല്കുന്ന സംവിധാനത്തിന് തുടക്കംകുറിച്ച് കൊച്ചി വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍.
അപ്പോയിന്റ്മെന്റ്, ഹോം കെയര്‍ സേവനങ്ങള്‍, ലാബ്, റേഡിയോളജി പരിശോധനകളുടെ ബുക്കിംഗ്, അവയുടെ റിപ്പോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ വാട്സ്ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും രോഗികള്‍ക്ക് വാട്സ്ആപ് സേവനം ലഭ്യമാകും.
04842701032 എന്ന നമ്പറിലേക്ക് വാട്സ്ആപ് സന്ദേശമയച്ച് ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.