കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവീസ് നിരക്ക് 7500 രൂപ മാത്രം
Thursday, October 28, 2021 12:59 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവീസ് അമിത തുക ഈടാക്കുന്നുവെന്ന വാർത്ത തെറ്റാണെന്നും ദിവസേന 25 കിലോമീറ്റർ വീതം നാല് ട്രിപ്പ് രാവിലെയും വൈകുന്നേരവും നടത്തുന്നതിന് 7,500 രൂപ മാത്രമാണ് ഈടാക്കുന്നതെന്നും കെഎസ്ആർടിസി അറിയിച്ചു.
എത്ര സീറ്റ് കൂടിയ ബസ് നൽകിയാലും 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മാത്രം മുൻകൂർ അടച്ചാൽ മതിയാകുമെന്നു കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.