ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും
Friday, June 25, 2021 1:16 AM IST
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഡോക്ടർമാർ ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കും.
ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. രാവിലെ 10 മുതൽ 11 വരെ മറ്റ് ഒപി സേവനങ്ങളും നിർത്തിവയ്ക്കും. എന്നാൽ, അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കു മുടക്കമുണ്ടാവില്ല.