ലോട്ടറി തൊഴിലാളികൾ പട്ടിണി സമരത്തിലേക്ക്
Monday, June 14, 2021 12:40 AM IST
കോഴിക്കോട്: കോവിഡ് ദുരിതത്തിൽ പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികൾക്ക് അയ്യായിരം രൂപ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റി.
സർക്കാർ ലോട്ടറി വില്പന നിർത്തിവച്ചതിലൂടെ പട്ടിണിയിലായ തൊഴിലാളികൾക്ക് ആയിരം രൂപ മാത്രമാണു ഗവൺമെന്റ് പ്രഖ്യാപിച്ചത്. ലോട്ടറി ടിക്കറ്റ് വിൽപനയിലൂടെ ക്ഷേമനിധി ബോർഡിന് ഈ വർഷം ലഭിച്ച ഒരു ശതമാനം തുകയായ 120 കോടി രൂപയിൽനിന്നു രണ്ടായിരത്തി അഞ്ഞൂറു രൂപ ഈ മാസംതന്നെ തൊഴിലാളികൾക്ക് നൽകണമെന്നും ജൂണിൽ 2,500 രൂപയും ടിക്കറ്റ് വിൽപ്പന ആരംഭിക്കുമ്പോൾ 5,000 രൂപയുടെ ടിക്കറ്റുകളും നൽകണമെന്നാവശ്യപ്പെട്ടാണു സമരം ആരംഭിക്കുന്നത്.