കേരളത്തിനു വിദേശ മലയാളികളുടെ ടെൽ മെഡ് അമ്യൂസിയം
Tuesday, May 18, 2021 12:21 AM IST
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകമലയാളി മെഡിക്കൽ സമൂഹം കേരളത്തെ സഹായിക്കാൻ മുന്നോട്ട് വരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലെ മലയാളികളായ ആരോഗ്യപ്രവർത്തകർ കേരളത്തിലുള്ളവർക്കൊപ്പം വീഡിയോ ടെലിമെഡിസിനിലൂടെ സേവനം നൽകും. ഇന്നു മന്ത്രി കെ. കെ. ശൈലജ ഓൺലൈനിലൂടെ ഈ ടെൽ മെഡ് അമ്യൂസിയം ഉദ്ഘാടനം ചെയ്യും.
കേരളത്തിന് പുറമെ ഡൽഹിയിലെ ജനങ്ങൾക്കും ഈ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകും. സേവനങ്ങൾക്ക് : 8589061 461.
ടെലി മെഡിസിനിൽ കൊവിഡ് രോഗികൾക്കോ മറ്റ് മെഡിക്കൽ ഉപദേശവേണ്ടവർക്കോ വീഡിയോയിലൂടെയും ടെലിഫോണിലൂടെയും ആരോഗ്യപ്രവർത്തകരുമായി നേരിട്ടു സംസാരിക്കാം. യുക്മ, യു എൻ എഫ്, കെയറിംഗ് ഹാൻഡ്സ്, ലോക മലയാളി കൗൺസിൽ, തുടങ്ങിയ സംഘടനകൾ ഇതിൽ പങ്കുചേരുന്നു.