മൻസൂർ കൊലക്കേസിലെ പ്രതിയുടെ മരണം: ഫലപ്രദമായ അന്വേഷണം വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Monday, April 12, 2021 2:00 AM IST
കോഴിക്കോട്: മൻസൂർ കൊലക്കേസിലെ പ്രതി രതീഷിന്റെ ദുരൂഹമരണത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. തെളിവു നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണ സംഘത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മന്ത്രി കെ.ടി. ജലീലിനെതിരേയും കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ലോകായുക്ത ഉത്തരവ് വന്നിട്ടും ജലീൽ രാജിവയ്ക്കാൻ തയാറായിട്ടില്ല. എല്ലാവരും ഒരുമിച്ചിറങ്ങാൻ നിൽക്കുന്നതുകൊണ്ടാകും മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടാത്തതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.