ജിഎസ്ടി റിട്ടേണ്‍: തീയതി വീണ്ടും നീട്ടി
Monday, March 1, 2021 1:21 AM IST
കൊച്ചി: 2019-20 ലെ ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി. രണ്ടാം തവണയാണ് തീയതി നീട്ടുന്നത്. ആദ്യം ദീര്ഘിപ്പിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയാണു തീയതി നീട്ടിയത്.