ഇഎംസിസി വിവാദം: യുഡിഎഫ് ജാഥയ്ക്ക് നാളെ തുടക്കം
Sunday, February 28, 2021 12:09 AM IST
കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി മേഴ്സികുട്ടിയമ്മ രാജവെക്കണമെന്നും, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും യുഡിഎഫിന്റെ നേതൃത്വത്തില്‍ തീരദേശ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജാഥ നടത്തുന്നു.
ഒന്നിന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ ടി.എന്‍. പ്രതാപന് എംപി നയിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജാഥ ഉദ്ഘാടനം ചെയ്യും. രണ്ടിന് തിരുവനന്തപുരം പൊഴിയൂര്‍ കടപ്പുറത്തുനിന്ന് ആരംഭിക്കുന്ന ജാഥ ഷിബു ബേബി ജോണ്‍ നയിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ആറിന് എറണാകുളം വൈപ്പിന്‍ പള്ളത്താംകുളങ്ങരയില്‍ ഇരു ജാഥകളും സമാപിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ഘടകകക്ഷികളും മത്സ്യത്തൊഴിലാളി സംഘടനകളും ജാഥയില്‍ അണിനിരക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.