സംസ്ഥാനത്ത് 3,671 പേർക്ക് കോവിഡ്
Saturday, February 27, 2021 1:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,142 പേർ രോഗമുക്തി നേടി. 67,812 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41.
യുകെയിൽ നിന്നും വന്ന മൂന്നു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 14 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,164 ആയി. 13 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.
സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂർ 177, വയനാട് 159, പാലക്കാട് 130, കാസർഗോഡ് 119, ഇടുക്കി 85.