സോളാർ പീഡന പരാതിയിൽ രാഷ്ട്രീയമില്ല: പരാതിക്കാരി
Monday, January 25, 2021 12:53 AM IST
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട പീഡനപരാതിയിൽ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരി. പോലീസിന്റെ വീഴ്ചകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷിക്കേണ്ട കാര്യങ്ങൾ കേസിലുണ്ടെന്നും മരണം വരെ പോരാടുമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നോട് മോശമായി പെരുമാറിയ എല്ലാവര്‍ക്കുമെതിരേ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ആറു പേർക്കെതിരേയാണ് കേസെടുത്തത്. മറ്റു പരാതികളിൽ എഫ്ഐആർ വരുന്ന മുറയ്ക്ക് തുടർനടപടികളുമായി നീങ്ങുമെന്നും പരാതിക്കാരി അറിയിച്ചു.