ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മേയ് മൂന്നു മുതൽ
Monday, January 25, 2021 12:21 AM IST
തിരുവനന്തപുരം: ഡിസംബറിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിവരങ്ങൾ ക്ക്: www.dhsekerala.gov.in.