വൈഎംസിഎ കേരള റീജൻ: ജോസ് ജി. ഉമ്മൻ ചെയർമാൻ
Monday, January 18, 2021 1:05 AM IST
ആലുവ: വൈഎംസിഎ കേരള റീജൻ (സൗത്ത് വെസ്റ്റ് ഇന്ത്യ റീജൻ) തെരഞ്ഞെടുപ്പിൽ ജോസ് ജി. ഉമ്മൻ ചെയർമാനായ പാനൽ വിജയിച്ചു.
കൊല്ലം കുത്തൂർ വൈഎംസിഎ അംഗമാണ്. വൈസ് ചെയർമാന്മാരായി പ്രഫ. അലക്സ് തോമസ് (തിരുവനന്തപുരം വൈഎംസിഎ), ജിയോ ജേക്കബ് (കണ്ണൂർ ചെമ്പർതൊട്ടി വൈഎംസിഎ), ഗീവർഗീസ് ജോർജ് (ആലപ്പുഴ, കരിപ്പുഴ വൈഎംസിഎ), ട്രഷററായി വർഗീസ് അലക്സാണ്ടറി (ആലുവ വൈഎംസിഎ)നെയും തെരഞ്ഞെടുത്തു.