തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവി: അപ്പീലുകള്‍ ഡിസംബർ രണ്ടിനു പരിഗണിക്കും
Wednesday, November 25, 2020 11:24 PM IST
കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടര്‍ച്ചയായി സംവരണമാകുന്നത് ഒഴിവാക്കാനായി നിലവിലെ സ്ഥിതി പുനര്‍നിര്‍ണയിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നല്കിയ അപ്പീലുകള്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഡിസംബര്‍ രണ്ടിനു പരിഗണിക്കാനായി മാറ്റി.
തദ്ദേശഭരണ സ്ഥാപനത്തിലെ അധ്യക്ഷ പദവി പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് മറ്റുള്ളവരുടെ അവകാശം നിഷേധിക്കലാണെന്നും ഇതു നിയമപരമല്ലെന്നും കഴിഞ്ഞ 16നാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനാ സാധുതയോ ചട്ടപ്രകാരമുള്ള വ്യവസ്ഥകളോ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.